RSS icon Email icon
  • ‘നൊമ്പരങ്ങൾ’

    Posted on June 11th, 2010 adi 3 comments

    ‘സ്നേഹം ഒരിക്കലും പരാജയപ്പെടുകയില്ല…
    പക്ഷേ, സ്നേഹിക്കുന്നവർ പരാജയപ്പെട്ടേക്കാം
    അതും സ്നേഹത്തിനു മുന്നിൽ മാത്രം….
    അതാണു എന്റെ സ്നേഹം…
    അതു കണ്ടിട്ടും അവൾ
    ഇന്നലെ എന്നെ വിട്ടു പോയി..
    ഒരുപാടു കണ്ണീരും വേദനകളും നൽകിക്കൊണ്ട് കാണാത്ത ദൂരത്തേക്കു
    എന്നിൽ നിന്നും പറന്നകന്നു..’

    ‘വാടി പോകുന്ന പൂവുകളെ കാണുമ്പോൾ
    എന്റെ സ്നേഹ്ത്തിന്റെ മുന്നിൽ നിന്നും അകന്നു പോകുന്ന നിന്നെയാണു എനിക്കു ഓർമ്മ വരുന്നതു….’

    ‘കാത്തിരിക്കാൻ അവൾ പറഞ്ഞില്ല
    എങ്കിലും കാത്തിരുന്നു…
    ഒടുവിൽ അവൾ വന്നു…എന്റെ കാത്തിരിപ്പിനു അവസാനമേകിക്കൊണ്ട്
    ‘എന്നെ മറക്കു’ എന്ന വാക്കുമായീ’

    ‘മുറിവേറ്റു വീണൊരെൻ മനമൊന്നു
    കാണാതെ നീയകന്നു, നിറയുന്ന എൻ
    മിഴികൾക്കു മുന്നിൽ വിരഹം അറിയാത്ത
    ഈ നാലു ചുവരുകൾ മാത്രം…’

    ‘ജീവിതത്തിൽ ഒരിക്കൽ തോന്നിയ ഇഷ്ടം
    വേണ്ടെന്നു വച്ചാലും അതു,
    മനസ്സിൽ നിന്നും മായാതെ കിടക്കും…
    എത്ര ശ്രമിച്ചാലും മറക്കാനാവാത്ത വിധം…
    നിന്റെ കണ്മറച്ചിരുന്ന കോടമഞ്ഞായ ഞാൻ
    സൂര്യ രശ്മികൾ ഏൽക്കുമ്പോൾ ഇല്ല്ലാതാവുന്നതു പോലെ
    നിന്റെ നല്ല ഭാവിക്കായി വഴി മാറിത്തരുന്നു…’

    -ആദി

     

    3 responses to “‘നൊമ്പരങ്ങൾ’” RSS icon

    • again u did a nice job man….keep rollin…waitin for more from you…..congrats
      🙂

    • nice one from u..again u wrote a great one…its really understood from thus poems that you really have some feelings towards a gal that is genuine…hats off to u,,,

    • thanx dude… ur assumption is correct…


    Leave a reply