RSS icon Email icon
  • Nostalgia

    Posted on July 14th, 2010 ajvadrahman 5 comments

    പിരിയാന്‍ എന്‍ മനം അനുവദിച്ചു;
    അകലാന്‍ നീയും സമ്മതിച്ചു.
    ഇനിയാര്‍ക്കായ് നാം കാത്തു നില്‍പ്പൂ?
    പതിയേ മറയാം ഞാനോമലേ

    മനസ്സിന്‍ മോഹങ്ങള്‍ പങ്കുവെച്ചും
    കൈവിരല്‍ തമ്മില്‍ കോര്‍ത്തുവെച്ചും
    ഒരു മരത്തണലില്‍ നാം ഇരുന്നതല്ലേ?
    എല്ലാം മറക്കാം ഇനിയോമലേ

    ഇനിയൊരു നാള്‍ നാം കണ്ടിരിക്കാം.
    അന്നു നീ എന്‍ സ്വന്തമാകുകില്ല.
    ചെറു പുഞ്ചിരി നാം നല്‍കിയില്ലേലും,
    മിഴികള്‍ നനയ്ക്കാതെ നോക്കീടേണം

    മനമാകേ തേങ്ങുമ്പോള്‍ ഇനി നീ മാത്രം!
    കളി ചൊല്ലാ‍ന്‍ കഥ പറയാന്‍ ഇനി ഞാനില്ല!

    മിഴിയില്‍ കണ്ണുനീര്‍ വാര്‍ന്നു തോഴ,
    കവിള്‍ത്തടം പതിയേ ഈറനായി.
    പിരിയാന്‍ തുടങ്ങുമീ വിരഹാര്‍ദ്ര നിമിഷത്തില്‍

    അറിയാതെ വീണ്ടും ഞാന്‍ അടുത്തുപോയി…..

    — എ ആര്‍ കണ്ണൂര്‍–

     

    5 responses to “Nostalgia” RSS icon


    Leave a reply